മന്ത്രിസഭാ യോഗ തീരുമാനങ്ങൾ (04.11.2026)
* ഇന്റർനാഷണൽ മാരിടൈം മ്യൂസിയവും ഓഷനേറിയവും യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി രൂപീകരിച്ച സ്പെഷ്യൽ പർപ്പസ് വെഹിക്കിളിന്റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷ്ൻ, ആർട്ടിക്കിൾ ഓഫ് അസോസിയേഷൻ എന്നിവയുടെ കരടിന് അംഗീകാരം നൽകി.
* ആരോഗ്യ വകുപ്പിൽ 28 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. 12 ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ്-2, 16 കാത്ത്ലാബ് ടെക്നീഷ്യൻ ഗ്രേഡ്-2 തസ്തികകളാണ് അനുവദിച്ചത്.
* ചട്ടവിരുദ്ധമായ സ്ഥാനക്കയറ്റം റദ്ദാക്കിയതിനെ തുടർന്ന് ജോലി ഭീഷണിയിലായ 6 പി.എസ്.സി ഉദ്യോഗാർത്ഥികളെ സർവീസിൽ നിലനിർത്താൻ സൂപ്പർ ന്യൂമറി തസ്തികകൾ സൃഷ്ടിക്കും. കോഴിക്കോട് ജില്ലയിലെ അഞ്ച് പേർക്കും എറണാകുളം ജില്ലയിലെ ഒരാൾക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കു.






