കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ പത്താം പതിപ്പ് ജനുവരിയിൽ കോഴിക്കോട് ബീച്ചിൽ

post

ഔദ്യോഗിക പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി വി. ഡി. സതീശൻ

ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിൽ ഒന്നായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (KLF) പത്താം പതിപ്പ് ജനുവരി 21 മുതൽ 24 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. മേളയുടെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവ്വഹിച്ചു.


മേളയുടെ പത്താം പതിപ്പിൽ ഓസ്‌ട്രേലിയയാണ് അതിഥി രാജ്യം (Guest Nation). ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സാംസ്കാരിക ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്ന ഈ സാഹിത്യമേളയിൽ പ്രമുഖ ഓസ്‌ട്രേലിയൻ എഴുത്തുകാർ, ചിന്തകർ, സാംസ്കാരിക പ്രവർത്തകർ, അക്കാദമിക് വിദഗ്ധർ എന്നിവർ പങ്കെടുക്കും. ഓസ്‌ട്രേലിയൻ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന പ്രത്യേക പവലിയനും അനുബന്ധ കലാപരിപാടികളും ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണമായിരിക്കും.