ഹൈക്കോടതിയിൽ ആഗസ്റ്റ് 24ന് വെക്കേഷൻ ബെഞ്ച് പ്രവർത്തിക്കും

post

ഹൈക്കോടതിക്ക് ആഗസ്റ്റ് 22 മുതൽ 30 വരെ ഓണാവധിയായിരിക്കും. അവധിക്കാലത്ത് അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കുന്നതിനായി ആഗസ്റ്റ് 24ന് വെക്കേഷൻ കോടതി പ്രവർത്തിക്കും. അവധി ദിനങ്ങളിൽ അടിയന്തരമായി പരിഗണിക്കേണ്ട ഹർജികൾ മാത്രമായിരിക്കും രജിസ്ട്രിയിൽ സ്വീകരിക്കുക. ഹർജി ഉടനടി പരിഗണിക്കേണ്ടതിന്റെ കാരണം വ്യക്തമാക്കി ഹൈക്കോടതി ആക്ട് സെക്ഷൻ 8 പ്രകാരമുള്ള മെമ്മോയോ പെറ്റീഷനോ ഹർജിയോടൊപ്പം സമർപ്പിക്കണം. വെക്കേഷൻ ജഡ്ജിയോ ബെഞ്ചോ പ്രത്യേക നിർദേശം നൽകാത്ത പക്ഷം ഹർജികൾ ഫയൽ ചെയ്യുന്ന ദിവസം തന്നെ പരിഗണനയ്ക്ക് അയക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.