മന്ത്രിസഭാ യോഗ തീരുമാനങ്ങൾ (13.08.2026)
മന്ത്രിസഭാ യോഗ തീരുമാനങ്ങൾ,13.08.2026
▶️മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പുന:രധിവാസ പട്ടികയിൽ ഉൾപ്പെട്ട എല്ലാവർക്കും രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകാൻ തീരുമാനിച്ചു. ഇതിനായി അഞ്ച് കോടിയിലധികം രൂപയുടെ അധിക ഫണ്ട് അനുവദിക്കും
▶️പി.എം.എ.വൈ അർബൻ 2.0 പദ്ധതി നടപ്പാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പുമായി ധാരണാപത്രം ഒപ്പിടാൻ തീരുമാനമായി
▶️സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2025-26 സാമ്പത്തിക വർഷത്തെ ബോണസ് നൽകുന്നതിനുള്ള മാർഗനിർദേശങ്ങൾക്ക് അനുമതി നൽകി
▶️വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് നിന്ന് എക്സ്പോർട്ട്-ഇംപോർട്ട് (EXIM) ചരക്ക് നീക്കം ആഗസ്റ്റ് 18ന് ആരംഭിക്കും. ഇതുവരെ തുറമുഖത്ത് ട്രാൻസ്ഷിപ്പ്മെന്റ് പ്രവർത്തനമാണ് പ്രധാനമായും നടന്നിരുന്നത്. വിഴിഞ്ഞം തുറമുഖത്തെ, ദേശീയപാത 66-മായി ബന്ധിപ്പിക്കുന്ന താത്കാലിക റോഡിന്റെ നിർമാണവും പൂർത്തിയായി
▶️ലോക്സഭ പാസാക്കിയ മൈൻസ് ആൻഡ് മിനറൽസ് ഡെവലപ്മെന്റ് ആൻഡ് റെഗുലേഷൻസ് ഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്തിന്റെ പ്രതിഷേധം കേന്ദ്ര സർക്കാരിനെ അറിയിക്കും. തീരദേശവും വനവും ഉൾപ്പെടെയുള്ള മേഖലകളിൽ കേന്ദ്ര നിയന്ത്രണം വർധിപ്പിക്കുന്ന നീക്കത്തെയും സംസ്ഥാനം എതിർക്കും








