ഒ ബി സി വിഭാഗത്തിലെ വിദ്യാർഥിനികൾക്ക് പ്രത്യേക ധനസഹായം

post

ഒ ബി സി വിഭാഗത്തിൽപ്പെട്ട സർക്കാർ, സർക്കാർ മെഡിക്കൽ അനുബന്ധ എയ്ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ കോഴ്സുകൾ പഠിക്കുന്നതും മാതാവിനെയോ പിതാവിനെയോ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാർഥിനികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് പ്രത്യേക ധനസഹായം അനുവദിക്കും. ഇതിനായി അപേക്ഷ ക്ഷണിച്ചു.


നടപ്പ് വർഷത്തെ അപേക്ഷകൾ സെപ്റ്റംബർ 15 വരെ ഇ-ഗ്രാന്റ്‌സ് സ്‌കോളർഷിപ്പ് പോർട്ടൽ വഴി സമർപ്പിക്കാം. പദ്ധതിയുടെ മാനദണ്ഡങ്ങൾ സംബന്ധിച്ച സർക്കുലർ egrantz.kerala.gov.in ൽ ലഭ്യമാണ്.


കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടാം. കൊല്ലം: 0474-2914417, എറണാകുളം: 0484-2983130, പാലക്കാട്: 0492-2222335, കോഴിക്കോട്: 0495-2377786.