മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ (22.07.2026)

post

മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ (22.07.2026)


* സംസ്ഥാനത്തെ കോളേജുകളിലും പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിങ് തടയുന്നതിനായി 'സിദ്ധാർഥ് ആന്റി റാഗിങ് നിയമം' നടപ്പാക്കും. റാഗിങ് സംബന്ധിച്ച പരാതികൾ വിദ്യാർഥികൾക്ക് എളുപ്പത്തിൽ അധികൃതരെ അറിയിക്കാൻ 'സിദ്ധാർഥ് ഡിസ്ട്രസ് ആപ്പ്' രൂപീകരിക്കാനും മന്ത്രിസഭായോ​ഗത്തിൽ തീരുമാനിച്ചു.


* പ്രതിസന്ധിയിലായ പരമ്പരാഗത കയർ മേഖലയെ സംരക്ഷിക്കുന്നതിനായി ഓണക്കാലത്ത് സംസ്ഥാനതലത്തിൽ പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കും.

‌‌

* എൽനിനോ പ്രതിഭാസത്തെ മഴക്കുറവും വൈദ്യുതി ഉപഭോഗ വർധനയുമാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ വർഷം 61 ശതമാനമായിരുന്ന അണക്കെട്ടുകളിലെ ജലനിരപ്പ് ഇത്തവണ 28 ശതമാനമായി കുറഞ്ഞു. അതേസമയം, പ്രതിദിന വൈദ്യുതി ആവശ്യകതയിൽ ഏകദേശം 1,000 മെഗാവാട്ടിന്റെ വർധനയുണ്ടായി. ഈ സാഹചര്യം മറികടക്കാൻ ഓപ്പൺ മാർക്കറ്റിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ സർക്കാർ തീരുമാനിച്ചു.


* സംസ്ഥാനത്ത് വ്യവസായ, അടിസ്ഥാനസൗകര്യ വികസന മേഖലകളിൽ 10,000 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രതീക്ഷിക്കുന്നു. കൊച്ചിയിൽ ഓഷ്യനേറിയവും ഇന്റർനാഷണൽ മാരിടൈം മ്യൂസിയവും സ്ഥാപിക്കുന്ന നടപടികളും പുരോഗമിക്കുന്നു.


* മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായ വിതരണം വേഗത്തിലാക്കിയെന്നും കഴിഞ്ഞ രണ്ട് മാസത്തിനിടെ 21000-ത്തിലധികം അപേക്ഷകൾ തീർപ്പാക്കി. 24 കോടി 15 ലക്ഷം രൂപ അർഹരായവർക്ക് വിതരണം ചെയ്തു. അടിയന്തര ശസ്ത്രക്രിയ ആവശ്യമായ കുട്ടികൾക്കും വയനാട് ഉരുൾപൊട്ടൽ പോലുള്ള ദുരന്തങ്ങളിൽപ്പെട്ടവർക്കും കാലതാമസമില്ലാതെ സഹായം ലഭ്യമാക്കാൻ പ്രത്യേക നിർദേശം നൽകാനും മന്ത്രിസഭായോ​ഗം തീരുമാനിച്ചു.