ലോകോത്തര നിലവാരമുള്ള സ്‌റ്റേഡിയം ലക്ഷ്യം: ജില്ലയില്‍ നിന്ന് കൂടുതല്‍ കായികതാരങ്ങള്‍ ഉയരണം: മന്ത്രി

post

കാസര്‍കോട്: ഉയര്‍ന്ന നിലവാരത്തിലുള്ള കായിക മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ ഉതകുന്ന വിധത്തിലുള്ള അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സ്‌റ്റേഡിയമാണ് ചെമ്മനാട് രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിന്റെയും സ്‌പോര്‍ട് അമിനിറ്റി സെന്ററിന്റെയും നിര്‍മ്മാണപ്രൃത്തിയിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ചെമ്മനാട് രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിന്റെയും സ്‌പോര്‍ട് അമിനിറ്റി സെന്ററിന്റെയും നിര്‍മ്മാണപ്രൃത്തി ഉദ്ഘാടം റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ച് സംസാരിക്കുകായിരുന്നു അദ്ദേഹം. 

12.3 കോടി മുതല്‍ മുടക്കിയാണ് സ്‌പോര്‍ട്‌സ് സെന്റര്‍ നിര്‍മ്മിക്കുന്നത്. കായികതാരങ്ങള്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കാനാവശ്യമായ സജ്ജീകരണങ്ങള്‍ക്ക് എച്ച് എ എല്‍ 50 ലക്ഷം രൂപ നല്‍കും. ബാക്കി തുക കാസര്‍കോട് വികസനപാക്കേജിലൂടെ ലഭ്യമാക്കും.