എയർപോർട്ട്/ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

post

കിറ്റ്‌സിന്റെ തിരുവനന്തപുരം ക്യാമ്പസിൽ ജൂലൈ മാസം ആരംഭിക്കുന്ന ആറു മാസ എയർപോർട്ട്/ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്ലസ് ടു/ഡിഗ്രി വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ലോജിസ്റ്റിക്‌സ് കോഴ്‌സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷത്തെ സ്‌റ്റൈപെൻഡോടു കൂടിയ അപ്പ്രെന്റിസ്ഷിപ് ഇന്ത്യയിലെ പ്രമുഖ ലോജിസ്റ്റിക്‌സ് കമ്പനികളിൽ നല്കും. അപേക്ഷകൾ www.kittsedu.org എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക്: 9567869722.