പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനങ്ങളുമായി സംയോജിച്ച് പട്ടികജാതി/പട്ടികവർഗ്ഗത്തിൽപ്പെട്ട യുവതീ-യുവാക്കൾക്കായി ജൂലൈ 22ന് ഒരു സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ https://forms.gle/r17Wi2vGnqceU7Gm6 എന്ന ഗൂഗിൾ ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ലിങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും, വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ജൂലൈ 22 രാവിലെ 10 മണിക്ക് നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/എസ്.ടി, സംഗീത കോളേജിന് എതിർവശം, തൈക്കാട്, തിരുവനന്തപുരം എന്ന സ്ഥാനപത്തിൽ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.
ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് 'NATIONAL CAREER SERVICE CENTRE FOR SC/STs, Trivandrum' എന്ന ഫേസ്ബുക്ക് പേജോ അല്ലെങ്കിൽ ncsc.scsttvm എന്ന ഇൻസ്റ്റാഗ്രാം പേജോ സന്ദർശിക്കുക. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0471-2332113.








