ബി.ടെക് ലാറ്ററൽ എൻട്രി അപേക്ഷാ തീയതി നീട്ടി

post

സംസ്ഥാനത്തിലെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2026-27 അദ്ധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ (റെഗുലർ ആൻഡ് വർക്കിംഗ് പ്രൊഫഷണൽസ്) കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം 2026 ജൂൺ 1 വരെ ദീർഘിപ്പിച്ചു. അപേക്ഷകർ 3 വർഷം/ 2 വർഷം (ലാറ്ററൽ എൻട്രി) ദൈർഘ്യമുള്ള എൻജിനിയറിങ് ടെക്‌നോളജി ഡിപ്ലോമ അല്ലെങ്കിൽ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ്/ഇന്ത്യാ ഗവൺമെന്റിന് കീഴിലുള്ള സ്ഥാപനങ്ങൾ/ AICTE അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് നേടിയ 3 വർഷ ഡി.വോക്ക്, ബി.വോക്, അല്ലെങ്കിൽ 10 +2 തലത്തിൽ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച്, യു.ജി.സി. അംഗീകൃത സർവ്വകലാശാലയിൽ നിന്നും നേടിയ ബി.എസ്.സി ബിരുദം നേടിയവരായിരിക്കണം. വർക്കിംഗ് പ്രൊഫെഷനലുകൾക്കു ബി.ടെക് കോഴ്‌സിലെ പ്രവേശനത്തിന് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷയിൽ യോഗ്യതനേടേണ്ടത് നിർബന്ധമാണ്. പ്രവേശനപരീക്ഷ ജൂൺ 13 നു വിവിധ കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾക്ക്: www.lbscentre.kerala.gov.in, 0471 - 2324396, 2560327.