കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്സുകളിൽ പ്രവേശനം
കെൽട്രോണിന്റെ കേരള സർക്കാർ അംഗീകൃതവും നോർക്കറൂട്ട്‌സ് അറ്റസ്റ്റേഷൻ യോഗ്യവുമായ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഡാറ്റാ സയൻസ് ആന്റ് എ.ഐ., സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സൈബർ സെക്യൂരിറ്റി, ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ് കോഴ്‌സുകളിലേക്കും, ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ, ടാലി ആന്റ് ജി.എസ്.ടി ഫയലിംഗ് കോഴ്‌സുകളിലേക്കും അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ടെത്തുകയോ 0471 2337450, 8590605271 നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക.






