കോളേജുകളിൽ 'ജീവനി' സൈക്കോളജിസ്റ്റ് നിയമനം: മേയ് 25-ന് വോക്ക് ഇൻ ഇന്റർവ്യൂ
ആറ്റിങ്ങൽ സർക്കാർ കോളേജ്, ശ്രീ നാരായണ കോളേജ് (വർക്കല), ശ്രീ ശങ്കര കോളേജ് (നഗരൂർ), ശ്രീ നാരായണ ട്രെയിനിങ് കോളേജ് (നെടുങ്ങണ്ട), ശ്രീ സത്യസായി ആർട്സ് ആൻഡ് സയൻസ് കോളേജ് (സായിഗ്രാമം), മന്നാനിയ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് (പാങ്ങോട്), ഇക്ബാൽ കോളേജ് (പെരിങ്ങമ്മല), സെന്റ് സേവിയേഴ്സ് കോളേജ് (തുമ്പ) എന്നീ കോളേജുകളിലേക്ക് 2026-27 അധ്യയന വർഷം താൽകാലികമായി ജീവനി സൈക്കോളജിസ്റ്റുകളെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. കോളജുകളെ ക്ലസ്റ്ററുകളായി തിരിച്ചു ആകെ നാല് ഒഴിവുകളിലേക്കാണ് നിയമനം. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ജീവനി/ ക്ലിനിക്കൽ/ കൗൺസിലിങ് മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. ഉദ്യോഗാർത്ഥികൾ മേയ് 25 രാവിലെ 10 ന് ബന്ധപ്പെട്ട രേഖകൾ സഹിതം ആറ്റിങ്ങൽ സർക്കാർ കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.






