വര്‍ക്കല താലൂക്കില്‍ ഓണക്കിറ്റ് വിതരണം ആരംഭിച്ചു

post

തിരുവനന്തപുരം : ഓണത്തിനോടനുബന്ധിച്ച് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ വര്‍ക്കല താലൂക്കുതല ഉദ്ഘാടനം വി. ജോയ് എം.എല്‍.എ നിര്‍വഹിച്ചു. അഞ്ഞൂറു രൂപയോളം വിലവരുന്ന 11 ഇനം പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുന്നതാണ് കിറ്റ്. ആദ്യഘട്ടത്തില്‍ താലൂക്കിലെ 714 എ.എ.വൈ കാര്‍ഡുടമകള്‍ക്ക് കിറ്റു ലഭിക്കും. സപ്ലൈകോയുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പാക്ക് ചെയ്യുന്ന കിറ്റുകള്‍ റേഷന്‍ കട വഴിയാണ് വിതരണം ചെയ്യുന്നത്. പാക്കിങ് കേന്ദ്രങ്ങളില്‍ത്തന്നെ ഗുണനിലവാരവും തൂക്കവും പരിശോധിച്ച് ഉറപ്പുവരുത്തും. ജൂലൈ മാസത്തില്‍ റേഷന്‍ വാങ്ങിയ അതേ കടയില്‍ നിന്നുതന്നെ ഗുണഭോക്താക്കള്‍ക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് ലഭിക്കും. വര്‍ക്കല നഗരസഭ ചെയര്‍പേഴ്‌സന്‍ ബിന്ദു ഹരിദാസ്, വൈസ് ചെയര്‍മാന്‍ അനിജോ, താലൂക്ക് സപ്ലൈ ഓഫീസര്‍ രാജീവ്, ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.