സംസ്ഥാനത്ത് ഇതുവരെ 440 മഴമറ സ്ഥാപിച്ചു

post

തിരുവനന്തപുരം : സംസ്ഥാനത്ത് ഇതുവരെ 440 മഴമറ സ്ഥാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനുവരിയില്‍ പ്രഖ്യാപിച്ച പന്ത്രണ്ടിന പരിപാടികളില്‍ ഒന്നായിരുന്നു പച്ചക്കറി കൃഷിയുടെ വന്‍തോതിലുള്ള വളര്‍ച്ചയ്ക്ക് ഉതകുന്ന മഴമറയുടെ റെയിന്‍ ഷെല്‍ട്ടര്‍ വ്യാപനം. കൃഷിക്കാര്‍ മഴമറ രീതിയ രണ്ടു കൈയും നീട്ടി സ്വീകരിച്ചു.

ഇതുവഴി 42,535 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് കൃഷി നടത്തുന്നു. ഈ മാസം അവസാനത്തോടെ പദ്ധതി ലക്ഷ്യം പൂര്‍ത്തീകരിക്കും. ഏകദേശം ഒരുലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ 1076 മഴമറകള്‍ സ്ഥാപിച്ചു കൃഷി നടത്തും. മഴമറയില്‍ വര്‍ഷം മുഴുവന്‍ പച്ചക്കറികള്‍ കൃഷി ചെയ്യുവാന്‍ സാധിക്കും. ഇവ സ്ഥാപിക്കുന്നതിന് 75 ശതമാനം വരെ സബ്‌സിഡി (പരമാവധി 50000 രൂപ വരെ) സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.