പിന്നാക്കവിഭാഗ കമ്മീഷൻ സിറ്റിംഗ് 13 ന്

post

കേരള സംസ്ഥാന പിന്നാക്കവിഭാഗ കമ്മീഷൻ ജനുവരി 13 രാവിലെ 11 ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ സിറ്റിംഗ് നടത്തും. സിറ്റിംഗിൽ തൊട്ടിയൻ സമുദായത്തിൽപ്പെട്ടവർക്ക് 'തൊട്ടിയ നായ്ക്കർ' എന്ന പേരിൽ ജാതി സർട്ടിഫിക്കറ്റ് നൽകുന്നതു സംബന്ധിച്ച് എം. ജി. രഞ്ജിത് കുമാർ സമർപ്പിച്ച നിവേദനം, കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലേയ്ക്കുള്ള എംബിബിഎസ് പ്രവേശനം സംബന്ധിച്ച് ഉണ്ണികൃഷ്ണൻ എം സമർപ്പിച്ച പരാതി, വീരശൈവ എന്ന വിഭാഗത്തിന് ആനുകൂല്യങ്ങൾ നിഷേധിക്കുന്നതായി ചൂണ്ടിക്കാട്ടിയുള്ള പരാതി എന്നിവ പരിഗണിക്കും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്. ജി. ശശിധരൻ, മെമ്പർ ഡോ. ബെന്നറ്റ് സൈലം, കമ്മിഷൻ മെമ്പർ സെക്രട്ടറി എന്നിവർ സിറ്റിംഗിൽ പങ്കെടുക്കും.