കമ്പ്യൂട്ടർ പ്രോഗ്രാമർ താത്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ താത്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമിന്റെ മാതൃക www.cet.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡിസംബർ 29ന് വൈകിട്ട് 3 മണിക്കകം പ്രിൻസിപ്പൽ, ട്രിവാൻഡ്രം കോളജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരം 16 എന്ന വിലാസത്തിൽ അപേക്ഷ നൽകണം.







