വനിതാ ഹോസ്റ്റലിൽ കിച്ചൺ ഹെൽപ്പർ
ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിംഗ് കോളേജിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ കിച്ചൺ ഹെൽപ്പർ താൽക്കാലിക തസ്തികയിലേക്ക് ഡിസംബർ 19 ന് അഭിമുഖം നടത്തും. എട്ടാം ക്ലാസാണ് യോഗ്യത. പ്രായപരിധി 40-60 വയസ്. വനിതാ ഉദ്യോഗാർത്ഥികൾക്കാണ് അവസരം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്, യോഗ്യത, പ്രവർത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ രേഖകൾ സഹിതം ഉച്ചക്ക് 1 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണം.







