‘കാഴ്ചക്കുറവും കാഴ്ചയില്ലായ്മയും’: നിഷ് സെമിനാർ 17 ന്

post

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങും (നിഷ്) സംസ്ഥാന സാമൂഹ്യ നീതി വകുപ്പും സംയുക്തമായി നടത്തുന്ന നിഡാസ് വെബിനാറിന്റെ ഭാഗമായി “കാഴ്ചക്കുറവും കാഴ്ചയില്ലായ്മയും” എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ നടത്തുന്നു. ഡിസംബർ 17 ന് രാവിലെ 10.30 മുതൽ 12.30 വരെ ഗൂഗിൾ മീറ്റിംഗിലൂടെയും നിഷിന്റെ യൂട്യൂബ് ചാനലിലൂടെയും തത്സമയ സംപ്രേഷണത്തോടെ നടക്കുന്ന മലയാളം വെബിനാറിനു തിരുവനന്തപുരം പ്രീസയിസ് ഐ കെയർ ഹോസ്പിറ്റലിലെ പീഡിയാട്രിക് ഒഫ്താൽമോളജി സീനിയർ കൺസൾട്ടന്റ് ഡോ. അനിത പ്രഭാകരൻ നേതൃത്വം നൽകും. സെമിനാർ ലിങ്ക്: https://meet.google.com/bip-juco.cer. കൂടുതൽ വിവരങ്ങൾക്ക്: 8848683261, www.nidas.nish.ac.in/ .