ജില്ലയില്‍ 113 പേര്‍ക്ക് കൂടി കോവിഡ്

post

കാസര്‍ഗോഡ് : ഇന്നലെ (ആഗസ്റ്റ് 2) ജില്ലയില്‍ 113 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത 13 പേരുള്‍പ്പെടെ 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് വന്ന അഞ്ച് പേര്‍ക്കും (ഒമാനില്‍ നിന്ന് വന്ന പനത്തടി പഞ്ചായത്തിലെ 38 കാരന്‍, ഹോങ്കോങ്ങില്‍ നിന്ന് വന്ന ചെമ്മനാട് പഞ്ചായത്തിലെ 40 കാരന്‍, ഖത്തറില്‍ നിന്ന് വന്ന കാഞ്ഞങ്ങാട് നഗരസഭയിലെ 21,44 വയസുള്ള പുരുഷന്മാര്‍,കാസര്‍കോട് നഗരസഭയിലെ 27 കാരന്‍), ഇതരസംസ്ഥാനത്ത് നിന്ന് വന്ന നാല് പേര്‍ക്കും (ത്രിപുരയില്‍ നിന്ന് വന്ന കിനാനൂര്‍ പഞ്ചായത്തിലെ 46 കാരന്‍, ബംഗളൂരൂവില്‍ നിന്ന് വന്ന കോടോംബേളൂര്‍ പഞ്ചായത്തിലെ 23 കാരന്‍, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 38 കാരന്‍, മഹാരാഷ്ട്രയില്‍ നിന്ന് വന്ന ഉദുമ പഞ്ചായത്തിലെ 52 കാരന്‍) ആണ് ഇന്നലെ കോവിഡ് പോസിറ്റീവായത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും (പള്ളിക്കര പഞ്ചായത്തിലെ 44 കാരി, കള്ളാര്‍ പഞ്ചായത്തിലെ 47 കാരി) കണ്ണൂര്‍ കാങ്കോല്‍ സ്വദേശിയായ ചന്തേര പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത്/ നഗരസഭതല കണക്ക്: 

അജാനൂര്‍ -രണ്ട്

ചെമ്മനാട്-18

ചെങ്കള- ആറ്

കള്ളാര്‍-ഒന്ന്

കാഞ്ഞങ്ങാട്-ഏഴ്

കാറഡുക്ക-ഒന്ന്

കാസര്‍കോട്-29

കയ്യൂര്‍ ചീമേനി-രണ്ട്

കിനാനൂര്‍ കരിന്തളം-ഒന്ന്

കോടോംബേളൂര്‍-ഒന്ന്

മടിക്കൈ-ഒന്ന്

മംഗല്‍പാടി- ഒന്ന്

മഞ്ചേശ്വരം-രണ്ട്

മീഞ്ച-ഒന്ന്

മുളിയാര്‍-രണ്ട്

നീലേശ്വരം-ഒന്ന്

പടന്ന-മൂന്ന്

പള്ളിക്കര-രണ്ട്

പനത്തടി-രണ്ട്

പുല്ലൂര്‍പെരിയ-ഒന്ന്

തൃക്കരിപ്പൂര്‍-18

ഉദുമ- എട്ട്

വലിയപറമ്പ-ഒന്ന്

വെസ്റ്റ് എളേരി-ഒന്ന്

കാങ്കോല്‍(കണ്ണൂര്‍)-ഒന്ന്