ജില്ലയില്‍ 29 പേര്‍ക്കു കൂടി കോവിഡ്

post

കോട്ടയം: ജില്ലയില്‍ 29 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 28 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒന്‍പതു പേര്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവരാണ്. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെയും കുറിച്ചി പഞ്ചായത്തിലെയും മൂന്നു പേര്‍ വീതവും മാടപ്പള്ളി, അയര്‍‍ക്കുന്നം പഞ്ചായത്തുകളിലെ രണ്ടു പേര്‍ വീതവും രോഗബാധിതരായി. ജില്ലയില്‍ 49 പേര്‍ രോഗമുക്തരായി. 541 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1106 പേര്‍ക്ക് രോഗം ബാധിച്ചു. 564 പേര്‍ രോഗമുക്തി നേടി.

വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവര്‍

സി.എഫ്.എല്‍.ടി.സികള്‍ : മുട്ടമ്പലം ഗവണ്‍മെന്റ് വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റല്‍-91, നാട്ടകം പോളി ടെക്‌നിക്ക് ഹോസ്റ്റല്‍-88, അകലക്കുന്നം കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്-68, കുറിച്ചി ഹോമിയോ റിസര്‍ച്ച് സെന്റര്‍-71, പാലാ ജനറല്‍ ആശുപത്രിയിലെ പുതിയ ബ്ലോക്ക്-66, ഏറ്റുമാനൂര്‍ മംഗളം എന്‍ജിനീയറിംഗ് കോളേജ് ഹോസ്റ്റല്‍-64, ചങ്ങനാശേരി കുരിശുംമൂട് മീഡിയ വില്ലേജ്-36.

ആശുപത്രികള്‍: കോട്ടയം മെഡിക്കല്‍ കോളേജ്-34, കോട്ടയം ജനറല്‍ ആശുപത്രി-14, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്-4, എറണാകുളം മെഡിക്കല്‍ കോളേജ്-2, കൊല്ലം മെഡിക്കല്‍ കോളേജ് -2 ഇടുക്കി മെഡിക്കല്‍ കോളേജ്-1