മൂവി കാമറ പ്രൊഡക്ഷൻ കോഴ്‌സ് പരീക്ഷാഫലം പ്രഖ്യാപിച്ചു

post

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ മൂവി കാമറ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്‌സ് ആദ്യബാച്ചിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. അക്ഷയ് സോമൻ ഒന്നാം റാങ്കിനും അഞ്ചൽ പി ജോഷി രണ്ടാം റാങ്കിനും സനിഗ എസ്, വിഷ്ണു എം.ഡി. എന്നിവർ മൂന്നാം റാങ്കിനും അർഹരായി. എയിംസ് പോണേക്കര ഐക്കര വീട്ടിൽ ഐ ആർ സോമന്റെയും പി.എസ് അജിതയുടെയും മകനാണ് ഒന്നാം റാങ്ക് നേടിയ അക്ഷയ് സോമൻ. എറണാകുളം കടവന്ത്രയിൽ പി.കെ. ജോഷിയുടെയും അമ്പിളി ജോഷിയുടെയും മകനാണ് രണ്ടാം റാങ്ക് നേടിയ അഞ്ചൽ പി ജോഷി. മൂന്നാം റാങ്ക് നേടിയ സനിഗ എസ് മുട്ടം കുഴിയാടിയിൽ വീട്ടിൽ കെ.എം. ശങ്കരന്റെയും തങ്കമ്മ ശങ്കരന്റെയും മകളും, വിഷ്ണു എം.ഡി. മരട് ശാസ്ത്രി നഗർ എസ് എൻ ആർ എ 3 ശിവശക്തി വീട്ടിൽ എം.സി ദിനേശന്റെയും പി.ടി. അജിതകുമാരിയുടെയും മകനുമാണ്. പരീക്ഷാഫലം അക്കാദമി വെബ്സൈറ്റായ www.kma.ac.in ൽ ലഭിക്കും.