ഹോളോഗ്രാം രജിസ്ട്രേഷൻ: വിവരങ്ങൾ നൽകണം
ഹോമിയോപ്പതിക് മെഡിസിൻ കൗൺസിലിൽ (കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽസ്) നിന്നും ഹോളോഗ്രാം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നേടിയിട്ടുള്ള ഹോമിയോപ്പതി പ്രാക്ടീഷണർമാർ പേര്, രജിസ്ട്രേഷൻ നമ്പർ, പ്രാക്ടീസ് ചെയ്യുന്ന സ്ഥലം- ജില്ല, ഫോട്ടോ, സ്ഥിര മേൽവിലാസം, ആധാർ നമ്പർ, മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ കൗൺസിലിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഗൂഗിൾ ഷീറ്റിൽ ജനുവരി 31 നകം സമർപ്പിക്കണം. ഇതുവരെ ഹോളോഗ്രാം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത എല്ലാ രജിസ്ട്രേഡ് ഹോമിയോപ്പതി പ്രാക്ടീഷണർമാരും അടിയന്തരമായി സർട്ടിഫിക്കറ്റ് നേടണമെന്നും അല്ലെങ്കിൽ രജിസ്ട്രേഷൻ റദ്ദാകുമെന്നും രജിസ്ട്രാർ അറിയിച്ചു. വിശദവിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in.







