കോവിഡ് 506 പേര്‍ക്ക്

post

തിരുവനന്തപുരം: കേരളത്തില്‍ വ്യാഴാഴ്ച  506 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി അറിയിച്ചു. തൃശ്ശൂർ ജില്ലയിൽ നിന്നും 83 പേർക്കും,  തിരുവനന്തപുരം ജില്ലയിൽ നിന്നും 70 പേർക്കും (ഒരാൾ മരണമടഞ്ഞു ), പത്തനംതിട്ട ജില്ലയിൽ നിന്നും 59 പേർക്കും,  ആലപ്പുഴ ജില്ലയിൽ നിന്നും 55 പേർക്കും(രണ്ടു പേർ മരണമടഞ്ഞു),  കോഴിക്കോട് ജില്ലയിൽ നിന്നും 42 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നും 39 പേർക്കും,  എറണാകുളം ജില്ലയിൽ നിന്നും 34 പേർക്കും(രണ്ടു പേർ മരണമടഞ്ഞു),  മലപ്പുറം ജില്ലയിൽ നിന്നും 32 പേർക്കും,  കോട്ടയം ജില്ലയിൽ നിന്നും 29 പേർക്കും,  കാസർഗോട് ജില്ലയിൽ നിന്നും 28 പേർക്കും, കൊല്ലം ജില്ലയിൽ നിന്നും 22 പേർക്കും,  ഇടുക്കി ജില്ലയിൽ നിന്നും 6 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നും 4 പേർക്കും,  വയനാട് ജില്ലയിൽ നിന്നും 3പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 

തിരുവനന്തപുരം, ആലപ്പുഴ (2 വ്യക്തികൾ), എറണാകുളം(2 വ്യക്തികൾ) ജില്ലകളിൽ മരണമടഞ്ഞ 5 വ്യക്തികളുടെ പരിശോധനഫലവും ഇതിൽ ഉൾപെടുന്നു. ഇവരിൽ എറണാകുളം, ജില്ലയിൽ മരണമടഞ്ഞ വ്യക്തിയെകോവിഡ്-19 മരണങ്ങളുടെ പട്ടികയിൽ ഉൾപെടുത്തിയിരിക്കുന്നു. മരണകാരണം കോവിഡ് അല്ലാത്തതിനാൽ തിരുവനന്തപുരം, ആലപ്പുഴ (2 വ്യക്തികൾ), എറണാകുളം ജല്ലകളിൽ മരണമടഞ്ഞ വ്യക്തികളെ കോവിഡ്-19 മരണങ്ങളുടെ പട്ടികയിൽ ഉൾപെടുത്തിയിട്ടില്ല. ഇതുകൂടാതെ കോഴിക്കോട് ജില്ലയിൽ കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ച ചികിത്സയിലായിരുന്ന ഒരു വ്യക്തി മരണമടഞ്ഞു. ഇത് കോവിഡ്-19 മരണങ്ങളുടെ പട്ടികയിൽ ഉൾപെടുത്തിയിരിക്കുന്നു.

കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ച ചികിത്സയിലായിരുന്ന 794 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ നിന്നും 220 പേരുടെയും,  കൊല്ലം ജില്ലയിൽ നിന്നും 83 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നും 81 പേരുടെയും,  എറണാകുളം ജില്ലയിൽ നിന്നും 69 പേരുടെയും,  തൃശ്ശൂർ ജില്ലയിൽ നിന്നും 68 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നും 57 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നും 49 പേരുടെയും,  കണ്ണൂർ ജില്ലയിൽ നിന്നും 47 പേരുടെയും,  പാലക്കാട് ജില്ലയിൽ  നിന്നും 36 പേരുടെയും,  ഇടുക്കി ജില്ലയിൽ നിന്നും 31 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നും 20 പേരുടെയും,  വയനാട് ജില്ലയിൽ നിന്നും 17 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നും 12 പേരുടെയും, കാസർകോട് ജില്ലയിൽ നിന്നും 4 പേരുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്.

നിലവിൽ10,056 പേർ രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്.