കിക്മയിൽ സി-മാറ്റ് പരിശീലനത്തിന് അവസരം

post

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) എം.ബി.എ പ്രവേശന പരീക്ഷയായ സി-മാറ്റിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് 5 ദിവസത്തെ സൗജന്യ ഓൺലൈൻ പരിശീലന പരിപാടി നടത്തുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 300 പേർക്കാണ്  അവസരം. നവംബർ 20 വൈകിട്ട് 5 നകം രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: www.kicma.ac.in , 8548618290, 8281743442.