‘കേരള ലോകായുക്ത ആക്റ്റ് ആൻഡ് റൂൾസ്’ പുസ്തകത്തിന്റെ പ്രകാശനം 11ന്
കേരള ലോകായുക്തയുടെ ആഭിമുഖ്യത്തിൽ “കേരള ലോകായുക്ത ആക്റ്റ് ആൻഡ് റൂൾസ്” പുസ്തകത്തിന്റെ പ്രകാശനചടങ്ങ് 11ന് വൈകിട്ട് 3.30ന് ഗവൺമെന്റ് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകം പ്രകാശനം ചെയ്യും. കേരള സംസ്ഥാന പിന്നാക്കവർഗ കമ്മീഷൻ ചെയർമാനും മുൻ ഉപലോകായുക്തയുമായ ജസ്റ്റിസ് ജി. ശശിധരൻ ഏറ്റുവാങ്ങും. ലോകായുക്ത ജസ്റ്റിസ് എൻ.അനിൽകുമാർ അധ്യക്ഷത വഹിക്കും. ഉപലോകായുക്ത ജസ്റ്റിസ് ഷെർസി വി സ്വാഗതം പറയും. ജസ്റ്റിസ് അശോക്മേനോൻ പുസ്തകം പരിചയപ്പെടുത്തും. തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് പള്ളിച്ചൽ എസ്.കെ പ്രമോദ്, രജിസ്ട്രാർ ഇ.ബൈജു എന്നിവർ പങ്കെടുക്കും.







