പ്രമേഹ ദിനത്തോടനുബന്ധിച്ച് സ്‌കൂൾ വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ

post

നവംബർ 14 ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് പ്രീ പ്രൈമറി. എൽ.പി, യു.പി, എച്ച്. എസ് വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി ചിത്ര രചനാ മത്സരവും എച്ച്.എസ്.എസ് വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരവും (വിഷയം : പ്രകൃതിയും ജീവിതശൈലി രോഗങ്ങളും) സംഘടിപ്പിക്കും. പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ www.iidkerala.org  എന്ന വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള ലിങ്ക് / OR Code മുഖേന നവംബർ 7 ന് 5 മണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതും, നവംബർ 9 ന് രാവിലെ 9.30ന് തന്നെ മത്സര വേദിയിൽ റിപ്പോർട്ട് ചെയ്യേണ്ടതുമാണ്.