മുഖ്യമന്ത്രി ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു

post

തിരുവനന്തപുരം: എല്ലാ വിഭാഗീയതകള്‍ക്കും അതീതമായി മനുഷ്യമനസ്സുകള്‍ ഒരുമിക്കണമെന്ന ക്രിസ്തുവിന്റെ  മഹദ് സന്ദേശം ഉള്‍ക്കൊണ്ട് ക്രിസ്മസ് ആഘോഷിക്കണമെന്ന് എല്ലാ മലയാളികള്‍ക്കും ക്രിസ്മസ് ആശംസ നേര്‍ന്നുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശമാണ് ത്യാഗനിര്‍ഭരമായ ജീവിതത്തിലൂടെ യേശു ജനങ്ങള്‍ക്ക് നല്‍കിയത്. സ്വന്തം ജനതയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കാന്‍ ഭരണകൂടം ശ്രമിക്കുമ്പോള്‍ ക്രിസ്തുവിന്റെ സന്ദേശങ്ങള്‍ക്ക് എന്നത്തേക്കാളും പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.