മധൂരില്‍ കോവിഡ് പ്രതിരോധം ശക്തമാക്കി ആരോഗ്യ വകുപ്പ്

post

കാസര്‍ഗോഡ് : മധുര്‍ പഞ്ചായത്തില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധം ശക്തമാക്കി ആരോഗ്യ വകുപ്പ്. കോവിഡ് വൈറസ് ബാധിതരോട് പ്രാഥമിക സമ്പര്‍ക്കമുള്ള 60 പേരുടെ  ആന്റിജന്‍ പരിശോധന നടത്തി.രോഗികളായവരെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റി.  5, 6, 7,9, 10, 11,15, 16,17, 18 എന്നീ വാര്‍ഡുകളിലാണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 300 ഓളം പേര്‍ വീടുകളില്‍ ക്വാറന്റയിനിലാണ്. പ്രാഥിമിക സമ്പര്‍ക്കം, ദിദ്വീയ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി ആളുകളെ നിരീക്ഷിച്ചു വരുന്നു. മധൂര്‍ അടല്‍ജി ഹാളില്‍ നടത്തിയ ക്യാമ്പിന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി അഷ്റഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഗോപാലകൃഷ്ണന്‍, ഷൗക്കത്ത്, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സുമാരായ വി ശോഭ, കെ ജി അമ്പിളി, ശാന്ത സ്റ്റാഫ് നഴ്സുമാരായ ഷിജി അല്‍ഫോണ്‍സ് നഴ്സിങ് അസിസ്റ്റന്റ് വേദാവതി എന്നിവര്‍ നേതൃത്വം നല്‍കി.