എസ്.സി പ്രൊമോട്ടര്‍മാരുടെ ഓണറേറിയം 10,000 രൂപയാക്കി

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പില്‍ നിയോഗിച്ചിട്ടുളള പട്ടികജാതി പ്രൊമോട്ടര്‍മാരുടെ ഓണറേറിയം 10,000 രൂപയായി വര്‍ധിപ്പിച്ചു സര്‍ക്കാര്‍ ഉത്തരവായി. 2019 ഡിസംബര്‍ ഒന്ന് മുതല്‍ ഇതിനു പ്രാബല്യമുണ്ടാകും. നേരത്തെ 7000 രൂപയായിരുന്നു ഓണറേറിയം. പട്ടികജാതി വികസന വകുപ്പ് നടപ്പാകുന്ന വിവിധ പദ്ധതികളും സേവനങ്ങളും ഗുണഭോക്താക്കളിലെത്തിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ചിട്ടുളള പ്രവര്‍ത്തകരാണ് പ്രൊമോട്ടര്‍മാര്‍. ഇവരുടെ യോഗ്യത, തെരഞ്ഞെടുപ്പ് രീതി എന്നിവ പരിഷ്‌കരിച്ച് നേരത്തെ ഉത്തരവായിരുന്നു.