ജെ.ഡി.സി. പുനഃപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു

post

സംസ്ഥാന സഹകരണ യൂണിയൻ ഏപ്രിലിൽ നടത്തിയ ജെ.ഡി.സി. പുനഃപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം റാങ്ക് തിരുവനന്തപുരം സഹകരണ പരിശീലന കേന്ദ്രത്തിലെ അനഘ പി.എസ്. കരസ്ഥമാക്കി. രണ്ടാം റാങ്ക് കൊട്ടാരക്കര സഹകരണ പരിശീലന കേന്ദ്രത്തിലെ  ഫാത്തിമ എൻ ഉം, മൂന്നാം റാങ്ക് തിരുവനന്തപുരം സഹകരണ പരിശീലന കേന്ദ്രത്തിലെ അഞ്ചു റ്റി.എസും നേടി. 77.97 ശതമാനമാണ് വിജയം. വിശദവിവരങ്ങൾക്ക് അതത് കോളേജ്/ സെന്ററുമായി ബന്ധപ്പെടുക. പുന:പരിശോധനാഫലം www.scu.kerala.gov.in  ലും ലഭ്യമാണ്.