മത്സര പരീക്ഷാ പരിശീലനത്തിന് പിന്നാക്ക വിഭാഗത്തിന് ധനസഹായം

post

പിന്നാക്ക സമുദായങ്ങളിൽപ്പെട്ട (OBC) ഉദ്യോഗാർഥികൾക്ക് കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള സിവിൽ സർവീസ്, ബാങ്കിങ് സർവീസ്, മെഡിക്കൽ / എൻജിനിയറിങ് എൻട്രൻസ്, GATE / MAT, UGC-NET / JRF തുടങ്ങിയ വിവിധ മത്സരപരീക്ഷകൾക്കുള്ള പരിശീലനങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് ധനസഹായം നൽകുന്നു. എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം എന്ന പദ്ധതി പ്രകാരം ഇ-ഗ്രാന്റ്സ് 3.0 ഓൺലൈൻ പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കാം. ഒക്ടോബർ 15 വരെ അപേക്ഷിക്കാം. വിജ്ഞാപനം www.egrantz.kerala.gov.inwww.bcdd.kerala.gov.in  വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടാം.