ഡിപ്ലോമ മേഴ്സി ചാൻസ് : പുതുക്കിയ പരീക്ഷാ തീയതികൾ
2025 സെപ്റ്റംബർ 30, ഒക്ടോബർ 17 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന ഡിപ്ലോമ (റിവിഷൻ 2010) മേഴ്സി ചാൻസ് പരീക്ഷകൾ മാറ്റിവച്ചു. സെപ്റ്റംബർ 30ന് നടത്താനിരുന്ന പരീക്ഷ ഒക്ടോബർ 23 ലേക്കും ഒക്ടോബർ 17ന് നടത്താനിരുന്ന പരീക്ഷ ഒക്ടോബർ 24 ലേക്കുമാണ് മാറ്റിയത്. സമയക്രമത്തിൽ മാറ്റമില്ല. കൂടുതൽ വിവരങ്ങൾക്ക്: sbte.kerala.gov.in , tekerala.org.






