ജില്ലയില്‍ ഇന്നലെ ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

post

തിരുവനന്തപുരം : ജില്ലയില്‍ ഇന്നലെ ഏഴുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ വിവരം ചുവടെ.

1. പൂന്തുറ സ്വദേശി 33 കാരന്‍. കുമരിച്ചന്ത മത്സ്യമാര്‍ക്കറ്റില്‍ ചുമട്ടുതൊഴിലാളി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

2. പൂന്തുറയിലുള്ള ആസാം സ്വദേശി 22 കാരന്‍. ഹോട്ടല്‍ ജീവനക്കാരനാണ്. കുമരിച്ചന്തയ്ക്ക് സമീപം രണ്ടാഴ്ച മുന്‍പ് സന്ദര്‍ശിച്ചിരുന്നു. സമ്പര്‍ക്കം വഴി രോഗം ബാധിച്ചു.

3. ഖത്തറില്‍ നിന്നും ജൂണ്‍ 27ന് നെടുമ്പാശ്ശേരിയിലെത്തിയ വക്കം സ്വദേശി 49 കാരന്‍. ഇന്നലെ രോഗം സ്ഥിരീകരിച്ചു.

4. പാറശ്ശാല സ്വദേശി 55 കാരന്‍. യാത്രാ പശ്ചാത്തലമില്ല.

5. യു.എ.ഇയില്‍ നിന്നും ജൂണ്‍ 27ന് നെടുമ്പാശ്ശേരിയിലെത്തിയ പുതുക്കുറിശ്ശി, മരിയനാട് സ്വദേശി 33 കാരന്‍. ഇന്നലെ രോഗം സ്ഥിരീകരിച്ചു.

6. പാറശ്ശാല സ്വദേശി രണ്ടുവയസുകാരന്‍. ജൂലൈ മൂന്നിന് പാറശ്ശാലയില്‍ രോഗം സ്ഥിരീകരിച്ച 25 വയസുകാരിയുടെ മകന്‍. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.

7. സൗദിയില്‍ നിന്നും നിന്നും ജൂലൈ അഞ്ചിന് തിരുവനന്തപുരത്തെത്തിയ കരമന സ്വദേശി 29 കാരന്‍. ജൂലൈ അഞ്ചിനുതന്നെ കോവിഡ് പരിശോധന നടത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചു.