ഇടുക്കിയിൽ സിദ്ധ ഫാർമസിസ്റ്റ് ഒഴിവ്; സെപ്റ്റംബർ 30നകം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം

post

ഇടുക്കി ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 ൽ (സിദ്ധ) ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു താത്കാലിക ഒഴിവുണ്ട്. സിദ്ധ ഫാർമസിയിൽ സർട്ടിഫിക്കറ്റ് കോഴ്സ്/ സിദ്ധയിൽ ബി ക്ലാസ് രജിസ്ട്രേഷൻ ആണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർഥികൾ സെപ്റ്റംബർ 30 ന് മുൻപ് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്യണം. ഓപ്പൺ മുൻഗണന വിഭാഗത്തിന്റെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും.