റേഡിയോളജിക്കൽ ഫിസിക്സ്: വ്യക്തിഗത അക്കാദമിക വിവരങ്ങൾ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം റീജിനൽ കാൻസർ സെന്റർ നടത്തുന്ന രണ്ട് വർഷം ദൈർഘ്യമുള്ള പോസ്റ്റ് എം.എസ്.സി. ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്‌സ് കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കു ശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷാർത്ഥികൾ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിക്കണം. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 19 വൈകിട്ട് 5 വരെയാണ്. പുതിയ ക്ലെയിമുകൾ നൽകുവാൻ സാധിക്കുകയില്ല. വിവരങ്ങൾ പരിശോധിച്ച് വരൂത്തേണ്ടുന്ന മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് വരുത്താത്തതും ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാത്തതും കാരണമുള്ള അനന്തരഫലങ്ങൾക്കു അപേക്ഷാർത്ഥികളാകും ഉത്തരവാദി. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരുടെ ക്ലെയിം/ അപേക്ഷ നിരസിക്കപ്പെടും.
പ്രവേശന പരീക്ഷ 2025 സെപ്റ്റംബർ 23 ന് തിരുവനന്തപുരത്ത് നടത്തും. പ്രവേശന പരീക്ഷയ്ക്കു പങ്കെടുപ്പിക്കുന്നത് താൽക്കാലികമായിട്ടായിരിക്കും. പ്രവേശനപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ സെപ്റ്റംബർ 18 മുതൽ ഡൗൺലോഡ് ചെയ്യാം. കൂടുതൽവിവരങ്ങൾക്ക്: 0471-2560361, 362, 363, 364.