ത്രിവത്സര ഡിപ്ലോമ: മേഴ്സി ചാൻസ് പരീക്ഷ സെപ്റ്റംബർ 22 മുതൽ

സാങ്കേതിക പരീക്ഷാ കൺട്രോളറുടെ കാര്യാലയം, ത്രിവത്സര ഡിപ്ലോമ (2010 റിവിഷൻ) മേഴ്സി ചാൻസ് പരീക്ഷ സെപ്റ്റംബർ 22 മുതൽ സെൻട്രൽ പോളിടെക്നിക് കോളേജ്, വട്ടിയൂർക്കാവ്, തിരുവനന്തപുരം, സർക്കാർ പോളിടെക്നിക് കോളേജ്, കളമശ്ശേരി, എറണാകുളം, കേരള സർക്കാർ പോളിടെക്നിക് കോളേജ്, വെസ്റ്റ് ഹിൽ, കോഴിക്കോട് എന്നിവിടങ്ങളിൽ നടക്കും. വിശദവിവരങ്ങൾക്ക്: www.sbte.kerala.gov.in , tekerala.org .