സ്കോൾ കേരള; പ്രവേശന തീയതികൾ നീട്ടി

സ്‌കോൾ-കേരള ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്‌പോർട്‌സ് യോഗ കോഴ്‌സ് - മൂന്നാം ബാച്ചിലേക്കുള്ള (2025-26) പ്രവേശന തീയതി നീട്ടി. 100 രൂപ പിഴയോടുകൂടി സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷൻ മാർഗനിർദ്ദേശങ്ങൾക്ക് www.scolekerala.org സന്ദർശിക്കുക. ഓൺലൈനായി ഇതിനകം രജിസ്റ്റർ ചെയ്ത് വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ടും, അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം സംസ്ഥാന/ ജില്ലാ ഓഫീസുകളിൽ നേരിട്ടോ തപാൽ മാർഗ്ഗമോ എത്തിക്കണം. അന്വേഷണങ്ങൾക്ക്: 0471-2342950, 2342271, 2342369.