പുസ്തക വിതരണം ഒന്നിന് പുനരാരംഭിക്കും

post

തിരുവനന്തപുരം : സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ ജൂലൈ ഒന്നു മുതല്‍ പുസ്തക വിതരണം പുനരാരംഭിക്കും. റഫറന്‍സ്, പത്രം, മാഗസിന്‍, വായനാമുറികള്‍ എന്നിവ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കില്ല. പുസ്തക വിതരണം രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ചുവരെയും മെമ്പര്‍ഷിപ്പ് വിതരണം രാവിലെ പത്ത് മുതല്‍ വൈകിട്ട് നാല് വരെയും ഉണ്ടായിരിക്കും.

കൊവിഡ് 19 പ്രോട്ടോകോള്‍ അനുസരിച്ച് തിരക്ക് കുറയ്ക്കുന്നതിനായി അംഗത്വ നമ്പറിന്റെ അവസാന അക്കത്തിന്റെ ക്രമത്തിലായിരിക്കും പ്രവേശനം. പൂജ്യം, ഒന്ന് അക്കങ്ങളില്‍ നമ്പര്‍ അവസാനിക്കുന്നവര്‍ക്ക് തിങ്കളാഴ്ചയും രണ്ട്, മൂന്ന് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് ചൊവ്വാഴ്ചയും നാല്, അഞ്ച് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് ബുധനാഴ്ചയും ആറിലും, ഏഴിലും അവസാനിക്കുന്ന നമ്പറുള്ളവര്‍ക്ക് വ്യാഴാഴ്ചയും എട്ട്, ഒന്‍പത് അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പര്‍ ഉള്ളവര്‍ക്ക് വെള്ളിയാഴ്ചയും പ്രവേശിക്കാം. കണ്ടെയിന്‍മെന്റ് സോണിലുള്ളവരും ക്വാറന്റൈനിലുള്ളവരും വരരുത്.

ഫോട്ടോ പതിച്ച ലൈബ്രറി ഐഡന്റിറ്റി കാര്‍ഡ് ഉള്ളവര്‍ക്കുമാത്രമാണ് പ്രവേശനം. ലൈബ്രറി പരിസരത്ത് കൂട്ടംകൂടാന്‍ അനുവദിക്കില്ല. പരമാവധി വാഹനങ്ങള്‍ ഗേറ്റിനു പുറത്ത് പാര്‍ക്ക് ചെയ്യണം. ജീവനക്കാരുമായി അകലം പാലിക്കണം.