'ബ്രേക്ക് ദി ചെയിന്‍ ഡയറി'യുമായി വി.എച്ച്.എസ്.ഇ എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍
 
                                                തിരുവനന്തപുരം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉറവിട നിര്‍ണ്ണയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന 'ബ്രേക്ക് ദി ചെയിന്‍ ഡയറി' തയ്യാറാക്കി വിതരണം ചെയ്യാന്‍ വി.എച്ച്.എസ്.ഇ നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ഥികള്‍ തയ്യാറെടുക്കുന്നു. സംസ്ഥാനത്തെ മുന്നൂറില്‍പരം പഞ്ചായത്തുകളിലെ ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍ക്കും കടകള്‍ക്കുമാണ് ആദ്യഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ 'ബ്രേക്ക് ദി ചെയിന്‍ ഡയറി' തയ്യാറാക്കി നല്‍കുന്നത്.
വരുന്ന ദിവസങ്ങളില്‍ കടകളില്‍ സന്ദര്‍ശിക്കുന്ന/ വാഹനത്തില്‍ യാത്ര ചെയ്യുന്ന ആളുകളുടെ വിശദാംശങ്ങള്‍ എഴുതി സൂക്ഷിക്കാന്‍ പൊതുഇടങ്ങളില്‍ അവബോധം സൃഷ്ടിക്കാനാണ് ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും സഹകരണത്തോടെ വിതരണം ചെയ്യുന്നത്. ഏകദേശം ഒന്നര ലക്ഷത്തോളം കോപ്പികളാണ് ആദ്യഘട്ട വിതരണത്തിന് തയ്യാറാക്കുന്നത്.
സ്വന്തം വീടുകളില്‍ നിന്നു പുറത്ത് പോകുന്നവരുടെ യാത്ര വിശദാംശങ്ങള്‍ നോട്ട് ബുക്കില്‍ എഴുതി സൂക്ഷിച്ചു വരുന്ന വിദ്യാര്‍ഥി വളണ്ടിയര്‍മാര്‍ അതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഈ പ്രവര്‍ത്തനത്തിന് മുതിരുന്നത്.
വി.എച്ച്.എസ്.ഇ വിഭാഗത്തിലെ പ്രിന്റിംഗ് ടെക്നോളജി വിദ്യാര്‍ഥി വളണ്ടിയര്‍മാരാണ് ഡയറി ഡിസൈന്‍ ചെയ്തത്. സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് നിലനില്‍ക്കുന്ന പഞ്ചായത്തിലെ ഡ്രൈവര്‍മാര്‍ക്കും കടകള്‍ക്കും 'ബ്രേക്ക് ദി ചെയിന്‍ ഡയറി' കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നല്‍കുന്നതിന് വിദ്യാര്‍ഥികളെ സഹായിക്കാന്‍ അധ്യാപക പ്രോഗ്രാം ഓഫീസര്‍മാരും പി.റ്റി.എ അംഗങ്ങളും പൂര്‍വ്വ വിദ്യാര്‍ഥികളും രംഗത്തുണ്ടാകും.










