ജില്ലയില്‍ 4 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

post

തിരുവനന്തപുരം :  ജില്ലയില്‍ 4 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ പുതുതായി  1,361പേര്‍ രോഗനിരീക്ഷണത്തിലായി. 405 പേര്‍ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.

* ജില്ലയില്‍ 23,975 പേര്‍ വീടുകളിലും 1,683 പേര്‍  സ്ഥാപനങ്ങളിലും  കരുതല്‍ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 35 പേരെ പ്രവേശിപ്പിച്ചു. 27 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രി കളില്‍  178 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

* 383 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു.  ഇന്ന് 389 പരിശോധന ഫലങ്ങള്‍ ലഭിച്ചു. 

*ജില്ലയില്‍ 72 സ്ഥാപനങ്ങളില്‍ ആയി  1683 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്

വാഹന പരിശോധന  :

പരിശോധിച്ച വാഹനങ്ങള്‍ -2102

പരിശോധനയ്ക്കു വിധേയമായവര്‍ -4175

*കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ 284 കാളുകളാണ് എത്തിയത്.

* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 15 പേര്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 768 പേരെ  വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് .

 1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  -25836

2.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം  -23975

3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -178

4. കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ

എണ്ണം -1683

5. പുതുതായി നിരീക്ഷണത്തിലായവരുടെ എണ്ണം -1361

തിരുവനന്തപുരത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചവര്‍

28 വയസുള്ള പുരുഷന്‍, പാറശാല സ്വദേശി, സൈനികന്‍, 20 ന് ജമ്മു കാശ്മീരില്‍ നിന്ന് ട്രെയിനില്‍ എത്തി.

23 വയസുള്ള പുരുഷന്‍, മണക്കാട് സ്വദേശി, താജിക്കിസ്ഥാനില്‍ നിന്ന് ഡല്‍ഹി വഴി തിരുവനന്തപുരത്ത് ജൂണ്‍ 23 ന് എത്തി.

28 വയസുള്ള പുരുഷന്‍, താനിമൂട് ഇരിഞ്ചയം സ്വദേശി, ഡല്‍ഹിയില്‍ നിന്ന് 19 ന് ട്രെയിനില്‍ എത്തി.

51 വയസുള്ള പുരുഷന്‍, പാറയില്‍ ഇടവ സ്വദേശി, കുവൈറ്റില്‍ നിന്ന് 18 ന് എത്തി.