കോഴി മാലിന്യ സംസ്കരണത്തിന് കേന്ദ്രീകൃത പ്ലാന്റ്; താത്പര്യപത്രം ക്ഷണിച്ചു
കോട്ടയം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കോഴിമാലിന്യ സംസ്കരണ പദ്ധതിക്കായി പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ താത്പര്യമുള്ള സ്വകാര്യ സംരംഭകരില്‍നിന്നും ജില്ലാ ശുചിത്വ മിഷന്‍ താത്പര്യപത്രം ക്ഷണിച്ചു. സ്വന്തമായോ പാട്ടത്തിനോ രണ്ടര ഏക്കര്‍ ഭൂമി ഉള്ളവരെയാണ് പരിഗണിക്കുന്നത്. ജില്ലയിലെ എല്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ പ്രദേശങ്ങളിലുമുള്ള കോഴിക്കടകളില്‍നിന്നും മാലിന്യം ശേഖരിക്കുകയും ഫ്രീസര്‍ സൗകര്യമുള്ള വാഹനങ്ങളില്‍ പ്ലാന്റില്‍ എത്തിക്കുകയും വേണം.
മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡും സംസ്ഥാന സര്‍ക്കാരും നിഷ്കര്‍ഷിച്ചിട്ടുള്ള എല്ലാ അനുമതികളും ഈ മേഖലയില്‍ മുന്‍ പരിചയവും ഉണ്ടായിരിക്കണം. ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുമായും കരാര്‍ ഒപ്പുവയ്ക്കണം. സര്‍ക്കാരോ തദ്ദേശഭരണ സ്ഥാപനങ്ങളോ പദ്ധതിയില്‍ മുതല്‍ മുടക്കുന്നതല്ല. അപേക്ഷകള്‍ രേഖകളുടെ പകര്‍പ്പ് സഹിതം ജൂലൈ ആറിനു മുന്‍പ് ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ നല്‍കണം. ഫോണ്‍- 0481 2573606.