മറ്റ് സംസ്ഥാനങ്ങളില്‍ വിവാഹ ചടങ്ങിനുപോകുന്നവര്‍ ജില്ലാ കളക്ടറില്‍ നിന്ന് പാസ് വാങ്ങണം

post

പോകുന്ന സംസ്ഥാനത്തെ പാസും നിര്‍ബന്ധം

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍ വിവാഹചടങ്ങുകള്‍ക്കായി പോകുന്നവര്‍ ജില്ലാ കളക്ടറില്‍ നിന്ന് നിന്ന് പാസ് വാങ്ങണം. പോകുന്ന സംസ്ഥാനത്തെ പാസും നിര്‍ബന്ധമാണ്. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി.

മറ്റു സംസ്ഥാനത്തെ പാസ് ലഭിച്ചവര്‍ക്ക് മാത്രമായിരിക്കും ജില്ലകളില്‍ നിന്ന് പാസ് അനുവദിക്കുക. വിവാഹസംഘം സാമൂഹ്യഅകലം പാലിച്ചും മറ്റ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമായിരിക്കണം ചടങ്ങില്‍ പങ്കെടുക്കേണ്ടത്. വിവാഹ വേദിയല്ലാതെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കരുത്.

മറ്റു സംസ്ഥാനത്ത് കഴിഞ്ഞിരുന്നവര്‍ വിവാഹ സംഘത്തിനൊപ്പം കേരളത്തിലേക്ക് വരികയാണെങ്കില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. വധൂവരന്‍മാര്‍ക്കും ഈ നിബന്ധന ബാധകമാണ്. ഇവിടെ നിന്ന് പോകുന്നവര്‍ രാത്രി തങ്ങിയ ശേഷം അടുത്ത ദിവസമാണ് മടങ്ങുന്നതെങ്കില്‍ ക്വാറന്റൈനില്‍ കഴിയണം. മറ്റ് സംസ്ഥാനത്തെ കണ്ടെയ്ന്‍മെന്റ് സോണുകളിലാണ് വിവാഹ ചടങ്ങെങ്കില്‍ അനുമതി നല്‍കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.