യാത്രാ വിശദാംശങ്ങള്‍ എല്ലാവരും എഴുതി സൂക്ഷിക്കണം: മുഖ്യമന്ത്രി

post

തിരുവനന്തപുരം: ഓരോ ദിവസത്തെയും യാത്രാ വിവരങ്ങള്‍ എല്ലാവരും എഴുതി സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സഞ്ചരിച്ച വാഹനങ്ങളുടെ നമ്പര്‍, സമയം, സന്ദര്‍ശിച്ച സ്ഥലങ്ങള്‍, ഹോട്ടലില്‍ പോയിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശം, സമയം തുടങ്ങി മുഴുവന്‍ വിവരങ്ങളും ബുക്കിലോ ഡയറിലിലോ ഫോണിലോ എഴുതി സൂക്ഷിക്കണം.

ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി നല്‍കുന്ന കണക്കുകള്‍ പ്രകാരം ആഗസ്റ്റ് അവസാനത്തോടെ കേരളത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ആക്റ്റീവ് കേസുകളുടെ എണ്ണം വലുതാണ്. ഇത് നിലവിലുള്ള അവസ്ഥ വെച്ചുള്ള സൂചനയാണ്. ഇത് കുറയുകയോ കൂടുകയോ ചെയ്യാം. അതുകൊണ്ട് നിയന്ത്രണങ്ങള്‍ എല്ലാം പാലിക്കാനും തീരുമാനങ്ങള്‍ക്ക് ആത്മാര്‍ഥമായ പിന്തുണ നല്‍കാനും ജനങ്ങള്‍ ഓരോരുത്തരും സന്നദ്ധരാകണം.

ഉറവിടം കണ്ടെത്താന്‍ സാധിക്കാത്ത കേസുകളുടെ കാര്യത്തില്‍ പരിഹാരം കാണാന്‍ ജനങ്ങളുടെ സഹകരണം ആവശ്യമാണ്. നിലവില്‍ വളരെ ചുരുക്കം കേസുകളിലേ ഉറവിടം കണ്ടെത്താതെയുള്ളെന്ന് മുഖ്യമന്ത്രി പറഞ്ഞു.