നവീകരിച്ച തീരദേശ റോഡുകള്‍ നാടിന് സമര്‍പ്പിച്ചു

post

റോഡുകള്‍ നവീകരിച്ചത് 42.60 രൂപ വിനിയോഗിച്ച്

മലപ്പുറം : നിറമരുതൂര്‍ ഗ്രാമപഞ്ചായത്തിലെ ഉണ്യാല്‍ - ഒട്ടുമ്പുറം റോഡും ശാന്തിനഗര്‍ തള്ളാശ്ശേരി റോഡും വി.അബ്ദുറഹ്മാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തീരദേശ റോഡുകളുടെ നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച റോഡുകളാണ് ഗതാഗതത്തിനായി എം.എല്‍.എ തുറന്നു നല്‍കിയത്. 142 മീറ്റര്‍ നീളമുള്ള ഉണ്യാല്‍ - ഒട്ടുമ്പുറം റോഡ് 15.60 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരിച്ചത്. ആവശ്യമായ ഭാഗങ്ങളില്‍ പാര്‍ശ്വഭിത്തി നിര്‍മിച്ച്  കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. 562 മീറ്റര്‍ നീളമുള്ള ശാന്തിനഗര്‍ - തള്ളാശ്ശേരി റോഡും 75 മീറ്ററുള്ള അനുബന്ധ ഭാഗവും 27 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്.

ആദ്യ ഭാഗത്ത് റീ ടാറിങും രണ്ടാം ഭാഗത്ത് ആവശ്യമായ സ്ഥലങ്ങളില്‍ പാര്‍ശ്വ ഭിത്തി നിര്‍മിക്കുകയും ചെയ്തു. ഇരു റോഡുകളുടെയും ഉദ്ഘാട ചടങ്ങില്‍ നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി സുഹറ റസാഖ് അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി സിദ്ധീഖ്, സ്ഥിരം സമിതി അധ്യക്ഷരായ സുബൈദ ഷാലിമാര്‍, പി.പി സൈതലവി, കെ.ടി ശശി, സി. വിശ്വനാഥന്‍, എഞ്ചിനീയര്‍മാരായ വി.ആര്‍ അര്‍ജുന്‍, റഫീഖ് എന്നിവര്‍ പങ്കെടുത്തു.