ജില്ലയില്‍ ഇന്നലെ 4 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

post

തിരുവനന്തപുരം : ഇന്നലെ  ജില്ലയില്‍ പുതുതായി  728 പേര്‍  രോഗനിരീക്ഷണത്തിലായി. 825 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.

* ജില്ലയില്‍ 20403 പേര്‍ വീടുകളിലും 1409 പേര്‍  സ്ഥാപനങ്ങളിലും  കരുതല്‍ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളില്‍ ഇന്നലെ രോഗലക്ഷണങ്ങളുമായി 34 പേരെ പ്രവേശിപ്പിച്ചു. 45 പേരെ ഡിസ്ചാര്‍ജ് ചെയ്തു.  ജില്ലയില്‍ ആശുപത്രികളില്‍  173 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

580 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു.  287 പരിശോധന ഫലങ്ങള്‍ ലഭിച്ചു.

ജില്ലയില്‍ 72 സ്ഥാപനങ്ങളില്‍ ആയി  1409 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്

വാഹന പരിശോധന  :

ഇന്നലെ പരിശോധിച്ച വാഹനങ്ങള്‍ -2112

പരിശോധനയ്ക്കു വിധേയമായവര്‍ -4048

*കളക്ടറേറ്റ് കണ്‍ട്‌റോള്‍ റൂമില്‍ 236 കാളുകളാണ് ഇന്നലെ എത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 29 പേര്‍ ഇന്നലെ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 1185 പേരെ വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് .

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  -21985

2.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം  -20403

3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -173

4. കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ

എണ്ണം -1409

5. ഇന്നലെ പുതുതായി നിരീക്ഷണത്തിലായവരുടെ എണ്ണം -728

തിരുവനന്തപുരത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചവര്‍

29 വയസുള്ള പുരുഷന്‍- കൈമനം, പാപ്പനംകോട് സ്വദേശി- ദമാമില്‍ നിന്ന് ജൂണ്‍ 20ന് എത്തി.

33 വയസുള്ള പുരുഷന്‍, 27 വയസുള്ള സ്ത്രീ- ഇരുവരും പൗഡിക്കോണം സ്വദേശികള്‍- ഡല്‍ഹിയില്‍ നിന്ന് ജൂണ്‍ ഏഴിന് എത്തി.

27 വയസുള്ള പുരുഷന്‍- പേട്ട സ്വദേശി- കുവൈറ്റില്‍ നിന്ന് ജൂണ്‍ 16ന് എത്തി.