ജില്ലയില്‍ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

post

തിരുവനന്തപുരം : ജില്ലയില്‍ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് പേര്‍ വിദേശത്തു നിന്നു വന്നവര്‍. ഒരാള്‍ക്ക് സമ്പര്‍ക്കം വഴി രോഗമുണ്ടായി.

സ്ഥിരീകരിച്ചവര്‍:

18 വയസ്, ഇന്നലെ മണക്കാട് രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ മകള്‍.

55 വയസ്, പുരുഷന്‍, ഉച്ചക്കട കുന്നിന്‍പുറം സ്വദേശി, 17 ന് ഷാര്‍ജയില്‍ നിന്നെത്തി.

35 വയസ്, പുരുഷന്‍, പെരുങ്കുഴി, കുവൈറ്റില്‍ നിന്ന് 12 ന് എത്തി.

27 വയസ്, സ്ത്രീ, കല്ലറ, റിയാദില്‍ നിന്ന് 13 ന് എത്തി.

35 വയസ്, പുരുഷന്‍, പേരയം പാലോട് , കുവൈറ്റില്‍ നിന്ന് 13 ന് എത്തി.