വായനാ പക്ഷാചരണ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനിലൂടെ

post

തിരുവനന്തപുരം: ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി എന്‍ പണിക്കരുടെ അനുസ്മരണാര്‍ഥം വായനദിന മാസാചരണം ഇന്ന് മുതല്‍ ജൂലൈ ഏഴ് വരെ ഒരുമാസകാലയളവില്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സംഘടിപ്പിക്കും. കോവിഡ് പശ്ചാത്തലത്തില്‍ വായനാ പക്ഷാചരണ പ്രവര്‍ത്തനങ്ങള്‍ ഇത്തവണ ഓണ്‍ലൈനിലൂടെയാണ് നടത്തുന്നത്. സമൂഹത്തില്‍ വായനയില്‍ താല്‍പര്യം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് നടത്തുക. 

കുട്ടികളില്‍ വായന ഒരു ശീലമാക്കാനും അതിലൂടെ അവരുടെ ക്രിയാത്മകതയും, കര്‍മശേഷിയും വളര്‍ത്തി അറിവിലൂടെ ശാക്തീകരിക്കുന്നതിനും വായനദിന മാസാചരണം വഴിയൊരുക്കും. സംസ്ഥാന സര്‍ക്കാര്‍, നീതി ആയോഗ്, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, സാക്ഷരതാ മിഷന്‍, വിദ്യാഭ്യാസ വകുപ്പ്, കാന്‍ഫെഡ്, വിക്ടേഴ്‌സ് ചാനല്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.