ഉൽപ്പന്ന പ്രദർശന വിപണനമേളയിൽ പങ്കെടുക്കുന്നതിന് അപേക്ഷിക്കാം

എൻ.ഡി.എഫ്.ഡി.സി വായ്പ എടുത്ത ഗുണഭോക്താക്കൾക്ക് അവരുടെ തൊഴിൽ സംരംഭങ്ങൾ മുഖേന നിർമ്മിച്ച ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനും ദേശീയ ദിവ്യാംഗൻ ധനകാര്യ വികസന കോർപ്പറേഷൻ ബീഹാറിലെ പാട്‌നയിൽ വച്ച് ഓഗസ്റ്റ് 23 മുതൽ 31 വരെ മേള സംഘടിപ്പിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സംരംഭകർ മേളയിൽ പങ്കെടുക്കുന്നതിനാൽ പല വിധത്തിലുള്ള സംരംഭങ്ങളെ കുറിച്ച് മനസ്സിലാക്കാനുള്ള അവസരമാണിത്. മേളയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവരും മുൻപ് മേളയിൽ പങ്കെടുത്തിട്ടില്ലാത്തവരുമായ ഗുണഭോക്താക്കൾ പേരും മറ്റ് വിശദാംശങ്ങളും (UDID നമ്പർ നിർബന്ധം) ഉത്പന്നങ്ങളുടെ ഫോട്ടോഗ്രാഫും ഉൾപ്പെടെ ആഗസ്റ്റ് അഞ്ചിന് വൈകുന്നേരം 5 മണിക്കകം നിശ്ചിത അപേക്ഷഫോറത്തിൽ kshpwc2017@gmail.com വിലാസത്തിൽ അയക്കണം. അപേക്ഷഫോറവും മറ്റു വിശദാംശങ്ങളും www.hpwc.kerala.gov.in ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് : 0471 2347768, 9497281896.