പരീക്ഷിത്ത് തമ്പുരാൻ പുരസ്കാരം ഡോ. കേശവൻ വെളുത്താട്ടിന്

സംസ്കൃത പണ്ഡിതനായിരുന്ന രാമവർമ്മ പരീക്ഷിത്ത് തമ്പുരാന്റെ സ്മരണക്കായി സാംസ്കാരിക വകുപ്പിന് കീഴിലെ പൈതൃകപഠന കേന്ദ്രം നൽകുന്ന പരീക്ഷിത്ത് തമ്പുരാൻ പുരസ്കാരം പ്രഖ്യാപിച്ചു. എഴുത്തുകാരൻ, ചരിത്രകാരൻ, വിദ്യാഭ്യാസ വിചക്ഷണൻ തുടങ്ങിയ നിലകളിൽ ശ്രദ്ധേയനായ ഡോ. കേശവൻ വെളുത്താട്ടാണ് 2024 വർഷത്തെ പുരസ്കാരത്തിന് അർഹനായത്. ഡോ. സി രാജേന്ദ്രൻ ചെയർപപേഴ്സണും ഡോ. ധർമരാജ് അടാട്ട്, ഡോ. കെ യമുന, ശ്രീ കെ.വി ശ്രീനാഥ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. സംസ്കൃതത്തിലെ മികച്ച ക്ലാസിക്കുകളായ കിരാതാർജ്ജുനീയം, ശിശുപാലവധം, മഹിഷശതകം തുടങ്ങിയ കൃതികളെ കൃത്യതയോടെ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും സംസ്കൃതകാവ്യപാരമ്പര്യത്തെ ചരിത്രപരമായി അപഗ്രഥിക്കുകയും കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ ഭാരതീയ ചരിത്രത്തിൽ അടയാളപ്പെടുത്തുകയയും ചെയ്ത വ്യക്തിയാണ് ഡോ. കേശവൻ വെളുത്താട്ട് എന്ന് പുരസ്കാരനിർണയ സമിതി അഭിപ്രായപ്പെട്ടു. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം.