കോവിഡ് 19 : ജില്ലയില്‍ 4 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

post

തിരുവനന്തപുരം : ജില്ലയില്‍ പുതുതായി  800 പേര്‍  രോഗനിരീക്ഷണത്തിലായി. 242 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.

*  14871 പേര്‍ വീടുകളിലും 799 പേര്‍  സ്ഥാപനങ്ങളിലും  കരുതല്‍ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 21 പേരെ പ്രവേശിപ്പിച്ചു.

*40 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രി കളില്‍  167 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

*ഇന്നലെ 231 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു.  ഇന്നലെ 169 പരിശോധന ഫലങ്ങള്‍ ലഭിച്ചു.

*ജില്ലയില്‍ 43 സ്ഥാപനങ്ങളില്‍ ആയി 799 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

വാഹന പരിശോധന  :

 പരിശോധിച്ച വാഹനങ്ങള്‍ -1879

പരിശോധനയ്ക്കു വിധേയമായവര്‍ -3588

*കളക്ടറേറ്റ് കണ്‍ട്‌റോള്‍ റൂമില്‍ 131കാളുകളാണ് ഇന്നലെ എത്തിയത്.

* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 17 പേര്‍  മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 380 പേരെ ഇന്ന് വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

 1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  -15837

2.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം  -14871

3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -167

4. കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ

എണ്ണം -799

5. പുതുതായി നിരീക്ഷണത്തിലായവരുടെ എണ്ണം -800